രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് 6 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. കല്‍പ്പറ്റ പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.ഇതുവരെ പിടിയിലായവരുടെ എണ്ണം 25.ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവര്‍ക്കതരെ കോടതിയില്‍ ഹാജരാക്കി. 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന നേതാക്കള്‍ ഇന്ന് രാവിലെ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇന്നു തന്നെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയും ചേര്‍ന്നേക്കും. പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.