കോവിഡ് താണ്ഡവം; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 83 ലക്ഷം കടന്നു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു. ഇന്നലെ മാത്രം 46,254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡി ബാധിതരുടെ എണ്ണം 83,13,877 ആയി ഉയര്‍ന്നു. ഇന്നലെ 514 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,23,611 ആയി.
24 മണിക്കൂറിനുള്ളില്‍ 53,357 പേര്‍ രോഗമുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 76,56,478 ആയി ഉയര്‍ന്നു. 5,33,787 പേരാണ് ചികിത്സയില്‍ ഉള്ളത്. 92.09 ശതമാനമാണ് രോഗമുക്തി നിരക്ക്.