പ്രതിദിനം1.5 ടണ്‍ ഓക്‌സിജന്‍ നല്‍കും; കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകാന്‍ ബിപിസിഎല്‍

0

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കുമെന്ന് ബി പി സി എല്‍ അറിയിച്ചു. പ്രതിദിനം1.5 ടണ്‍ ഓക്‌സിജനാണ് നല്‍കുക. കഴിഞ്ഞ വര്‍ഷം 40 ടണ്‍ ഓക്‌സിജന്‍ ബി പി സി എല്‍ ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 8000ല്‍ അധികമാണ് പ്രതിദിന കണക്ക്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കൂടി. ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാകുമോയെന്ന സംശയവുമുണ്ട്.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കുമെന്ന് ബി പി സി എല്‍ അറിയിച്ചു. പ്രതിദിനം1.5 ടണ്‍ ഓക്‌സിജനാണ് നല്‍കുക. കഴിഞ്ഞവര്‍ഷം 40 ടണ്‍ ഓക്‌സിജന്‍ ബി പി സി എല്‍ ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അഡ്മിറ്റ് ആകുന്ന രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. പല ആശുപത്രികളിലും 50 ശതമാനത്തിലധികം ഐ സി യുകളിലും വെന്റിലേറ്ററുകളിലും രോഗികളെ കൊണ്ട് നിറഞ്ഞ സാഹചര്യമാണുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!