സൗദിയില്‍ ശിക്ഷാകാലാവധി കഴിഞ്ഞവരുള്‍പ്പടെ 23 ഇന്ത്യാക്കാര്‍ നാടണഞ്ഞു
സൗദി അറേബ്യയുടെ ദക്ഷിണമേഖലയായ അസീര്‍ റീജിയണലിലെ വിവിധ ജയിലുകളില്‍ കുടുങ്ങിയ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്നവര്‍ ഉള്‍പ്പടെ 23 ഇന്ത്യാക്കര്‍ ഇന്ത്യന്‍ അസോസിയേഷന്‍റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി ഖമീസ് മുഷൈത്ത്, ദഹറാന്‍ ജുനൂബ് ജയിലുകളില്‍ വിവിധ കേസുകളില്‍ ശിക്ഷാകാലാവധി കഴിഞ്ഞിരുന്നവരും ഇഖാമ കാലാവധി കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ ഇഖാമ പുതുക്കി നല്‍കാതിരുന്നവരും ഹൂറൂബ് കേസില്‍ അകപ്പെട്ടവരുമായ നാല് മലയാളികള്‍ അടങ്ങുന്ന 23 അംഗ സംഘം ആണ് അബഹയില്‍ നിന്നും ദുബായ് വഴി ഡല്‍ഹിയിലേക്കും കൊച്ചിയിലേക്കുമായി യാത്ര തിരിച്ചത്.