കൊവിഡ്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും

0

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്നും അനുമതി. നിരത്തുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന ഇന്നും തുടരും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.

ഇന്നലത്തെ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ടേക്ക് എവേ, പാഴ്‌സല്‍ സേവനങ്ങള്‍ക്കു മാത്രമേ ഹോട്ടലുകളും റസ്‌റ്റോന്റുകളും തുറക്കാന്‍ പാടുള്ളൂ. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവര്‍ത്തിക്കില്ല.എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. ബീച്ചുകള്‍ പാര്‍ക്കുകള്‍ മൃഗശാല, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങള്‍ ഇന്നും അടച്ചിടും.ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാനയാത്രകള്‍ എന്നിവ അനുവദനീയമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!