യുഎഇയിലെ രണ്ട് വിമാനത്താവളങ്ങളില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ച് തുടങ്ങി
യുഎഇയില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ചുതുടങ്ങി. രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളടക്കം മൂന്ന് എന്‍ട്രി പോയിന്റുകളിലാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്. രോഗബാധ സംശയിക്കുന്നവരുടെ കക്ഷത്തില്‍ നിന്ന് സ്വാബ് ഉപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകളാണ് ഉപയോഗിക്കുന്നത്.
അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലും ഗുവൈഫത്ത് ബോര്‍ഡര്‍ പോയിന്റിലുമാണ് ഇപ്പോള്‍ പൊലീസ് നയകളെ ഉപയോഗിക്കുന്നത്. കക്ഷത്തില്‍ നിന്നെടുക്കുന്ന ചെറിയ സാമ്പിളിലെ ഗന്ധം തിരിച്ചറിഞ്ഞ് പൊലീസ് നായകള്‍ നിമിഷങ്ങള്‍ക്കകം തന്നെ കൊവിഡ് വൈറസ് ബാധയുണ്ടോ യെന്ന് വ്യക്തമാക്കും. യാത്രക്കാര്‍ക്ക് നായകളുമായോ അവരുടെ പരിശീലകരുമായോ നേരിട്ട് ബന്ധമുണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.