ചികിത്സാ സഹായം തേടുന്നു
രക്താര്‍ബുദം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു.കാട്ടിക്കുളം സ്വദേശി അനു ജോര്‍ജാണ് ചികിത്സയ്ക്ക് വഴിയില്ലാതെ സുമനസുകളുടെ സഹായം തേടുന്നത്.രണ്ട് പെണ്‍മക്കളുടെ അമ്മയായ അനുവിന് പുതിയ ജീവിതത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ വേണം.കോശം വേര്‍തിരിച്ചുള്ള അപൂര്‍വ്വ ചികിത്സക്ക് ഒന്നര കോടി രൂപയാണ് ആവിശ്യം.
ഒരു പതിറ്റാണ്ടിന്റെ പ്രവാസകാലം കഴിഞ്ഞ് നാട്ടിലേക്ക് വരാനിരിക്കെയാണ് അനുവിന് രോഗം പിടിപെടുന്നത്. അന്ന് ജോലിയുപേക്ഷിച്ച് അനു ചികില്‍സക്കായി നാട്ടിലെത്തി.ഇളയ മകള്‍ക്ക് പത്തുമാസം പ്രായമുള്ളപ്പോഴാണ് അനു ജോര്‍ജിന് രാക്താര്‍ബുദം സ്ഥിരീകരിച്ചത്. 2020 ഡിസംബര്‍ മുതല്‍ കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ തുടങ്ങി. മജ്ജമാറ്റിവെക്കല്‍ ഉള്‍പ്പടെ നടത്തി ലക്ഷങ്ങള്‍ ചിലവായി വീടുള്‍പ്പടെ പണയത്തിലായി. രോഗം മൂര്‍ഛിച്ചതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഇസ്രായേലില്‍ പോകണമെന്നാണ് ഡോക്ടര്‍മാരുടെ ഒടുവിലത്തെ നിര്‍ദ്ദശം. കോശങ്ങള്‍ വേര്‍തിരിച്ച് നടത്തേണ്ട ചികിത്സയക്ക് ഒന്നര കോടി രൂപയാണ് ചെലവ്.
ഇറാഖില്‍ നഴ്‌സായിയരുന്ന ഭര്‍ത്താവ് മാര്‍ട്ടിന്‍ ജോര്‍ജ് 2020 ജോലി ഉപേക്ഷിച്ച് ഭാര്യയെ പരിചരിക്കാനെത്തേണ്ടിവന്നു. പിന്നീട് രോഗ തുടര്‍ച്ചകളുടെ വരവായിരുന്നു.വരുമാനങ്ങളെല്ലാം നിലച്ച അനുവിനെയും കുടുംബത്തെയും ചെറിയ സഹായങ്ങള്‍ നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും പിടിച്ചു നിര്‍ത്തി. ഇതിനിടെ ജോര്‍ജിന് ജോലി ഉപേക്ഷിക്കേണ്ടിയും വന്നു. ഒരുപാട് രോഗികളുടെ വേദന മാറ്റാന്‍ പരിചരണം നല്‍കിയ അനുവിനും കുടുംബത്തിനും നമ്മുടെ പിന്തുണ വേണം ജീവിതം തിരിച്ചു പിടിക്കാന്‍.