കോവിഡ് 19:വയനാട്ടില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ .അടച്ച് പൂട്ടല്‍ ഇല്ലെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്ന സാഹചര്യത്തില്‍ സഞ്ചാരികളടക്കം സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി.മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തി.
വയനാട് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 6116 ആണ്. (22.10.20 വരെയുള്ള കണക്ക്). ദശലക്ഷം ജനസംഖ്യയ്ക്ക് 7400.24 എന്ന നിരക്കിലാണ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍, സംസ്ഥാനതലത്തിലെ കേസ് പെര്‍ മില്യണ്‍ 10,301.51 ആണ്. ജില്ലയില്‍ ദശലക്ഷം പേര്‍ക്ക് 1,51,554.47 എന്ന തോതില്‍ പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനതലത്തിലെ ടെസ്റ്റ് പെര്‍ മില്യണ്‍ നിരക്ക് 1,16,491 ആണ്. ഇതുവരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ജില്ലയിലേത് 100 പേര്‍ക്ക് 4.88 ആണ് (സംസ്ഥാനതലം 8.84). അതേസമയം അവസാന ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.51 ആണ് (സംസ്ഥാനതലം 14.2).
പരിശോധനകള്‍
ജില്ലയില്‍ ഇന്നലെ വരെ 36,296 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും 965 ട്രൂനാറ്റ് ടെസ്റ്റുകളും 86,572 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുമാണ് നടത്തിയത്. ആകെ പരിശോധനകള്‍ 1,23,833. ആര്‍.ടി.പി.സി.ആറിന്റെ 7.92 ഉം ട്രൂനാറ്റിന്റെ 5.7 ഉം ആന്റിജന്‍ ടെസ്റ്റിന്റെ 3.49 ഉം ശതമാനമാണ് പോസിറ്റീവായത്. ശരാശരി പോസിറ്റീവിറ്റി നിരക്ക് 4.81.
ഗോത്രവര്‍ഗക്കാര്‍
ജില്ലയില്‍ 194 ആദിവാസികള്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി (30), തവിഞ്ഞാല്‍ (26), നെന്മേനി (16), വെങ്ങപ്പള്ളി (15), മുട്ടില്‍, പനമരം (13 വീതം), ബത്തേരി (11) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പോസിറ്റീവ് കേസുകള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍
ജില്ലയിലെ ഇതുവരെയുള്ള പോസിറ്റീവ് കണക്കുകള്‍- പഞ്ചായത്ത് അടിസ്ഥാനത്തില്‍ (ബ്രാക്കറ്റില്‍ ആക്ടീവ് കേസുകള്‍)
അമ്പലവയല്‍- 248 (94)
എടവക- 460 (82)
കണയാമ്പറ്റ- 186 (37)
കോട്ടത്തറ- 65 (14)
മീനങ്ങാടി- 287 (77)
മേപ്പാടി- 459 (132)
മുള്ളന്‍കൊല്ലി- 62 (16)
മൂപ്പൈനാട്- 170 (60)
മുട്ടില്‍- 307 (124)
നെന്മേനി- 299 (38)
നൂല്‍പുഴ- 103 (27)
പടിഞ്ഞാറത്തറ- 368 (33)
പനമരം- 145 (22)
പൂതാടി- 113 (23)
പൊഴുതന- 99 (12)
പുല്‍പ്പള്ളി- 161 (41)
തരിയോട്- 80 (9)
തവിഞ്ഞാല്‍- 696 (100)
തിരുനെല്ലി- 172 (53)
തൊണ്ടര്‍നാട്- 117 (6)
വെള്ളമുണ്ട- 208 (55)
വെങ്ങപ്പള്ളി- 78 (7)
വൈത്തിരി- 132 (55)
കല്‍പ്പറ്റ നഗരസഭ- 264 (70)
മാനന്തവാടി- 271 (85)
സുല്‍ത്താന്‍ ബത്തേരി- 436 (123)
മരണം
ചികിത്സയിലിരിക്കെ ജില്ലയിലെ ആകെ മരണം 41. ഇവരില്‍ 2 തമിഴ്‌നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയും ഉള്‍പ്പെടും. ആദിവാസി വിഭാഗത്തില്‍ നിന്ന് മരിച്ചവര്‍ 9. (എല്ലാ മരണങ്ങളും കോവിഡ് മരണമായി സ്ഥിരീകരിച്ചവയല്ല).
ആശുപത്രി, മറ്റ് ചികിത്സാ സൗകര്യങ്ങള്‍
ജില്ലയില്‍ നാല് കോവിഡ് ആശുപത്രികള്‍ക്കു പുറമെ 10 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും ഒരു സെക്കന്‍ഡ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന് സര്‍്ക്കാര്‍ കോവിഡ് ആശുപത്രികളിലായി 526 ബെഡുകളും 154 ഐ.സി.യു ബെഡുകളും ഒരു സ്വകാര്യ കോവിഡ് ആശുപത്രിയില്‍ 352 ബെഡുകളും 32 ഐ.സി.യു ബെഡുകളും സജ്ജമാണ്. സര്‍ക്കാര്‍ മേഖലയില്‍ 41 ഉം സ്വകാര്യ മേഖലയില്‍ 10 ഉം വെന്റിലേറ്ററുകളാണുള്ളത്. ആകെ 878 ബെഡുകള്‍, 186 ഐ.സി.യു ബെഡുകള്‍, 51 വെന്റിലേറ്ററുകള്‍ എന്നിങ്ങനെയാണുള്ളത്. ഇവയില്‍ 135 ബെഡുകളും 12 ഐ.സി.യു ബെഡുകളും ഇപ്പോള്‍ ഉപയോഗത്തിലാണ്. ആകെ ശേഷിയുടെ 15.38 ശതമാനമാണിത്. 731 കിടക്കകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
ഇത് വരെ തുറന്ന 10 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 1090 കിടക്കകളും സെക്കന്‍ഡ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ പുല്‍പ്പള്ളി സി.എച്ച്.സിയില്‍ 93 കിടക്കകളും സജ്ജമാണ്. ഇവിടങ്ങളില്‍ യഥാക്രമം 575, 18 രോഗികളാണ് ചികിത്സയിലുള്ളത്. ആകെ ശേഷിയുടെ യഥാക്രമം 53, 19 ശതമാനം വീതമാണിത്. സി.എഫ്.എല്‍.ടി.സികളില്‍ 465 ഉം സി.എസ്.എല്‍.ടി.സിയില്‍ 75 ഉം കിടക്കകള്‍ ഒഴിഞ്ഞ് കിടക്കുന്നു. 383 രോഗികള്‍ വീടുകളിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനകം 988 രോഗികളാണ് ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തത്.
ക്ലസ്റ്ററുകള്‍
ജില്ലയില്‍ ആകെ 23 കോവിഡ് ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. അഞ്ച് ക്ലസ്റ്ററുകളാണ് ആക്ടീവായുള്ളത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി, മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റ എന്നിവ ലാര്‍ജ് ക്ലസ്റ്ററുകളും പേരിയ ടൗണ്‍ ലിമിറ്റഡ് ക്ലസ്റ്ററും തിരുനെല്ലി പൊലീസ് സ്റ്റേഷന്‍, കല്‍പ്പറ്റ എസ്.പി ഓഫീസ് എന്നിവ സ്ഥാപന ക്ലസ്റ്ററുകളുമാണ്. 18 ക്ലസ്റ്ററുകളില്‍ കേസുകള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്.