വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി ഗോത്ര വിദ്യാര്‍ത്ഥികള്‍ സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് ഗോത്ര ഊരുകളില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു.
ആദിവാസി വിദ്യാത്ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക, വിദ്യാഭ്യാസം ജന്മാവകാശം, വയനാട് ജില്ലയില്‍ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് മതിയായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ ഏന്തിയാണ് ഊരുകളില്‍ പിന്തുണ പ്രഖ്യാപിച്ചത്.