വയനാട്ടില്‍ കൃഷിചെയ്തു വിജയംകണ്ട മഞ്ചേരി വൈറ്റ് എന്ന നേന്ത്രവാഴ ഇനി ടിഷ്യുകള്‍ച്ചറല്‍ വാഴകളായി എത്തും. കിസാന്‍ഫ്രണ്ട്സ് ഓര്‍ഗനൈസേഷന്‍ കര്‍ഷക കൂട്ടായ്മ കൃഷിചെയ്തു വിജയിച്ച മഞ്ചേരി വൈറ്റുകളുടെ കന്ന് ടിഷ്യുകള്‍ച്ചര്‍ ചെയ്യുന്നതിന്നായി നിലമ്പൂര്‍ ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്കാണ് ഏറ്റെടുത്തിരിക്കുന്നത്. നാലുമാസങ്ങള്‍ക്ക് ശേഷം വാഴയുടെ ടിഷ്യുകള്‍്ച്ചറല്‍ തൈകള്‍ സംഘത്തിന് തിരികെ നല്‍കും.
കിസാന്‍ ഫ്രണ്ട്സ് ഓര്‍ഗനൈസേഷന്‍ നാലുവര്‍ഷം മുമ്പാണ് കര്‍ണാടകയിലെ നഗരം എന്ന സ്ഥലത്തുനിന്നും വാഴയുടെ കന്നുകള്‍ കൊണ്ടുവന്ന് അമ്മായിപ്പാലം ഗ്രാമീണ കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തിന്റെ സ്ഥലത്ത് കൃഷിയിറക്കിയത്. വയനാടിന്റെ കാലാവസ്ഥയില്‍ നൂറുമേനി വിജയിച്ച മഞ്ചേരി വൈറ്റ് എന്ന ഈ കുള്ളന്‍നേന്ത്രവാഴയാണ് ഇപ്പോള്‍ ടിഷ്യുകള്‍ച്ചറല്‍ ചെയ്യുന്നതിന്നായി നിലമ്പൂരിലേക്ക് കൊണ്ടുപോയിരിക്കുന്നത്. കേട് കുറവായ മഞ്ചേരി വൈറ്റിന്റെ നേന്ത്രക്കുലയ്ക്ക് ശരാശരി 20കിലോയോളം തൂക്കം വരും. ഈ വാഴയുടെ കന്നുകളാണ് നിലമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ടിഷ്യു കള്‍ച്ചര്‍ ചെയ്യുന്നതിനായി ഏറ്റെടുത്തത്. തുടര്‍ന്ന് നാലുമാസം കൊണ്ട് ടിഷ്യുകള്‍ച്ചര്‍ തൈകളാക്കി ഇവ സംഘത്തിന് തിരികെ നല്‍കും. ഇത് ജി്ല്ലയിലെ കര്‍ഷകര്‍ക്ക് നല്‍കാനാണ് ഓര്‍ഗനൈസേഷന്‍ ഉദ്ദേശിക്കുന്നത്.