ജെ.സി.ഐ.വനിതാ സംരംഭക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

0

 

ജെ.സി.ഐ. കല്‍പ്പറ്റയുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജെ.സി.ഐ വാരാചരണത്തിന്റെ ഭാഗമായി വനിതാ സംരംഭകരെ ആദരിച്ചു.സ്വന്തം നിലയില്‍ ബിസിനസ്സ് നടത്തി നേട്ടം കൈവരിക്കുകയും,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും,വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ സംരംഭങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിലവില്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പാരമ്പര്യമുള്ളവരെയുമാണ് 4 വ്യത്യസ്ഥ മേഖലകളിലായി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ടൂറിസം മേഖലയില്‍ നജ്മ ഉസ്മാന്‍, ആര്‍ട്‌സ് & എര്‍ടൈന്‍മെന്റ് മേഖലയില്‍ ബീന സുരേഷ്, അഡ്വര്‍ടൈസ്‌മെന്റ് മേഖലയില്‍ ഷഹര്‍ബാന്‍ ഷെമീര്‍, സര്‍വ്വീസ് മേഖലയില്‍ സിജി സഞ്ചു എന്നിവരെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. ജെ.സി.ഐ. കല്‍പ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോര്‍ഡിനേറ്റര്‍ ടി.എന്‍.ശ്രീജിത്, ജയകൃഷ്ണന്‍,റെനില്‍ മാത്യു, ഷാജി പോള്‍, ഷെമീര്‍ പാറമ്മല്‍, ഉസ്മാന്‍ മദാരി, സജീഷ് കുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ബിസിനസ്സ് രംഗത്ത് വ്യത്യസ്ഥ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ക്കുള്ള ജെ.സി.ഐ. ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ 13-ന് നടവയല്‍ മേയ്‌സ് മാന്‍ഷന്‍ റിസോര്‍ട്ടില്‍ സോണ്‍ പ്രസിഡണ്ട് കെ.ടി.സമീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജെ.സി.ഐ. ഇന്ത്യ ദേശീയ ഉപാധ്യക്ഷന്‍ പൊന്‍രാജ് വിതരണം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!