നിര്‍മ്മാണ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍

0

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും നിര്‍മ്മാണ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍.മാനന്തവാടി സ്വദേശികളായ വരടിമൂല പുഴക്കര സൈഫുള്ള, അമ്പുകുത്തി ചെന്നലായി കലക്കപ്പായി ഷാഹുല്‍, 5-ാം മൈലിലെ വടക്കയില്‍ നിയാസ് എന്നിവരെയാണ് തലപ്പുഴ സിഐ ജിജിഷും സംഘവും അറസ്റ്റ് ചെയ്തത്.21 വയസിനു താഴെപ്രായമുള്ളവരാണ്‌
പ്രതികള്‍.

കഴിഞ്ഞ ആഴ്ച്ചയാണ് വാളാട് കെവൈ കണ്‍സ്ട്രക്ഷന്‍സ് ഉടമയുടെ 4 ലക്ഷത്തോളം രൂപ വിലയുള്ള നിര്‍മ്മാണ ഉപകരണങ്ങള്‍ മോഷണം പോയത്.സിസിടിവിയില്‍ പതിഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ഉപകരണങ്ങള്‍ തമിഴ്‌നാട്ടിലെ തേനിയില്‍ എത്തിച്ചു വില്‍പന നടത്തിയിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!