സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ വേണം മുന്നറിയിപ്പുമായി വിദഗ്ധര്‍

0

സംസ്ഥാനത്ത് ഉടന്‍ ലോക്‌ഡോണ്‍ വേണമെന്ന് ആരോഗ്യവിദഗ്ധര്‍. വൈകും തോറും സ്ഥിതിഗതികള്‍ അതീവഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓക്‌സിജന്‍ കിടക്കകള്‍ പോലും കിട്ടാത്ത അവസ്ഥയാണ.് ആദ്യ ഡോസ് വാക്‌സിന്‍ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

4 ാം തീയതി മുതല്‍ 9 ാം തീയതി വരെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മാത്രമല്ല സമ്പൂര്‍ണ ലോക്ഡൗണ്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ല എന്നാണ് മുന്നറിയിപ്പ്. രണ്ടാം ഡോസ് വാക്‌സിന് മുന്‍ഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരാവശ്യം.ഒരു ഡോസില്‍ തന്നെ പ്രതിരോധം ഉറപ്പാക്കാനാകുമെന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയ്ക്കാന്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും പരമാവധി പേര്‍ എത്രയും വേഗം എടുക്കണമെന്നാണ് നിര്‍ദേശം.ഉല്‍പാദകരില്‍ നിന്ന് വാക്‌സീന്‍ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ എന്ന് തുടങ്ങും എന്നത് ഇപ്പോഴും വ്യക്തതയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!