വിവാഹം നടന്ന സന്തോഷത്തില്‍ കിടപ്പ് രോഗിക്ക് ടെലിവിഷന്‍ സമ്മാനം

0

മക്കളുടെ വിവാഹത്തിന്റെ സന്തോഷത്തില്‍ ഒരു കിടപ്പ് രോഗിക്ക് ടെലിവിഷന്‍ സമ്മാനമായി നല്‍കി മാതൃകയായിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകയായ അന്നമ്മ തോമസും ഭര്‍ത്താവ് പുരക്കല്‍ തോമസും.അന്നമ്മ തോമസില്‍ നിന്നും പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്‌സ് ബീന അജു ടെലിവിഷന്‍ സെറ്റ് ഏറ്റുവാങ്ങി.

ഗോത്ര വിഭാഗത്തില്‍പ്പെട്ട കിടപ്പ് രോഗിക്ക് ആകെ ആശ്രയമായി ഉണ്ടായിരുന്ന ടെലിവിഷന്‍ കാലപ്പഴക്കം കൊണ്ട് കേടായത് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത് സൂചിപ്പിച്ചപ്പോള്‍ വലിയ സന്തോഷത്തോടെ ഈ കാര്യം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു.

തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ആശാ വര്‍ക്കര്‍ സുജാത തുടങ്ങിയവര്‍ സംബന്ധിച്ചു. കാവുംമന്ദം സ്വദേശികളായ അന്നമ്മ-തോമസ് ദമ്പതികളുടെ മകന്‍ അമല്‍ തോമസും അശ്വതി അഗസ്റ്റിനുമായുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!