സിദ്ദിഖ് കാപ്പന്റെ കുടുംബം രാഹുല്‍ ഗാന്ധിയ്ക്ക് കല്‍പ്പറ്റയിലെത്തി നിവേദനം നല്‍കി. 

0

ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം രാഹുല്‍ ഗാന്ധി എം.പി.യെ കണ്ട് നിവേദനം നല്‍കി.കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലെത്തിയാണ്  ഭാര്യ റൈഹാനത്തും സഹോദരനും നിവേദനം നല്‍കിയത്.നീതി ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് റൈഹാനത്ത്  മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ ദിവസം എം .പിയെ കണ്ട്  മലപ്പുറത്ത്  വെച്ച് നിവേദനം നല്‍കാന്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് സിദ്ദിഖ് കാപ്പന്റെ കുടുംബം കല്‍പ്പറ്റയില്‍ എത്തി നിവേദനം നല്‍കിയത്.കഴിഞ്ഞ തിങ്കളാഴ്ചയാണു ഹത്രസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ, ‘അഴിമുഖം’ പോര്‍ട്ടല്‍ ലേഖകന്‍ സിദ്ധിഖ് കാപ്പനെയും ഒപ്പമുണ്ടായിരുന്ന 3 പേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി. പോലീസ് നടപടി കോണ്‍ഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും, യു.പി. സി. സി യും ഇടപെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!