വയനാടിന്റെ കൊറ്റില്ലം സംരക്ഷണം അനിവാര്യം: രാഹുല്‍ഗാന്ധി എംപി
ഏഷ്യയില്‍ തന്നെ അപൂര്‍വമായി കാണുന്ന കൊറ്റികളുടെ സംരക്ഷണം അനിവാര്യമാണെന്ന്
രാഹുല്‍ ഗാന്ധി എംപി. പനമരം ചങ്ങാടക്കടവ് കൊറ്റില്ലം സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് രാവിലെ 6.30ഓടെയാണ് രാഹുല്‍ കൊറ്റില്ലത്തെത്തിയത്.
എംപി സ്ഥലത്ത് എത്തിയതോടെ പ്രദേശം ജനസാന്ദ്രമായി. ഒരു മണിക്കൂറോളം രാഹുല്‍ കൊറ്റില്ലത്ത് ചിലവഴിച്ചു. വഴിയരികില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിര രാഹുലിനെ കാണാനുണ്ടായിരുന്നു. ജനങ്ങളോടൊത്ത് സെല്‍ഫിയെടുക്കാനും രാഹുല്‍ സമയം ചിലവഴിച്ചു.കൊറ്റില്ലം സംരക്ഷണം ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.