കോളേജ് വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ; ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം

0

 കോളേജ് വിദ്യാഭ്യാസ വകുപ്പ് 2020-2021 അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക്  നൽകുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക് ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം. www.dcescholarship.kerala.gov.in ൽ ഓൺലൈനായി അപേക്ഷ നൽകാം. ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് ഡിസംബർ ഏഴിനകം നൽകണം.

കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) സംസ്ഥാനത്തെ സർവകലാശാലകളോട് ബന്ധപ്പെട്ട എല്ലാ ഗവൺമെന്റ്/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റു കളിലെയും വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റിലെ  State Merit Scholarship (SMS) എന്ന ലിങ്കിൽ അപേക്ഷ നൽകാം. അപേക്ഷകർ ഒന്നാം വർഷ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർഥികളായിരിക്കണം. 

Leave A Reply

Your email address will not be published.

error: Content is protected !!