കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കും: ആരോഗ്യ വകുപ്പ്

0

 

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികള്‍ ആയിരം കടന്നു.ഏഴാം ദിവസവും സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍. ഇന്നലെ മാത്രം 1494 പ്രതിദിനരോഗികള്‍.ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് മുകളില്‍ തന്നെ തുടരുന്നു.

കൊവിഡ് വ്യാപനം ഇനിയും ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലവിലെ വിലയിരുത്തല്‍.മാസ്‌കും മറ്റ് കൊവിഡ് പ്രതിരോധമാര്‍ഗങ്ങളും അവഗണിക്കുന്നതാണ് രോഗവ്യാപത്തിന് പ്രധാനകാരണം. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത വേണം.ഇനിയും വാക്സിന്‍ സ്വീകരിക്കവരുടെ എണ്ണം ആശങ്കെപ്പെടുത്തുന്നതാണ്. ഇവര്‍ അതിവേഗം വാക്സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണവുമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!