സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സൗന്ദര്യ വത്ക്കരണത്തിന്റെ പേരില്‍ ഫുട്പാത്തിലെ കൈവരിയില്‍ പൂച്ചെടികള്‍ സ്ഥാപിച്ചതില്‍ നഗരസഭ അഴിമതി നടത്തിയെന്ന് നഗരസഭ യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു.
സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കൈവരികളില്‍ മുമ്പ് വ്യാപാരികള്‍ വെച്ചചെടിച്ചട്ടികളില്‍ സ്വകാര്യ ഏജന്‍സിയുടെ പേര് വെച്ചുകൊണ്ടാണ് രണ്ടാമത് പൂച്ചെടികള്‍ വെച്ചി രിക്കുന്നതെന്നും, 10 രൂപ മുതല്‍ 80 രൂപ വരെയുള്ള 12 ഇനം പൂക്കളാണ് ഉള്ളതെന്നും ഇവ സ്ഥാപിക്കുന്നതിന് നഗരസഭ ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയതെന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.