പ്രവാസി കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിച്ചു
പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിച്ചു.സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് മുന്‍പില്‍ നടന്ന വഞ്ചന ദിനാചരണം കെ.പി.സി.സി.എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എല്‍.പൗലോസ് ഉദ്ഘാടനം ചെയ്തു.കൊവിഡ് കാലത്തും പ്രവാസികളെ ദ്രോഹികുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് കെ.എല്‍.പൗലോസ് പറഞ്ഞു
ജില്ലാ പ്രസിഡന്റ് മമ്മൂട്ടി കോമ്പി അദ്ധ്യക്ഷത വഹിച്ചു.ഷംസീര്‍ അരണപ്പാറ, എം.സുജിത, കെ.സഫിയ തുടങ്ങിയവര്‍ സംസാരിച്ചു.