കെട്ടിട നിര്‍മാണ സാമഗ്രികളുടെ കളവ്. പ്രതികള്‍ പിടിയിലായതായി സൂചന

0

പിടിയിലായവരില്‍ 2 ആളുകള്‍ മാനന്തവാടി സ്വദേശികള്‍ ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.വാളാട് ടൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഇരിക്കുന്ന കോമേഴ്‌സിയല്‍ കോംപ്ലക്സിന്റെ വര്‍ക്ക് നടത്തുന്ന കെവൈ കണ്‍സ്ട്രക്ഷന്റെ 200 ഷീറ്റ്,50 ഓളം ജാക്കികള്‍,30 സ്പാന്‍ എന്നിവയാണ് കഴിഞ്ഞയാഴ്ച കളവുപോയത്.

ഏകദേശം 4 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ ആണ് കളവു പോയിരിക്കുന്നത്. ഇവര്‍ സാമഗ്രികള്‍ കടത്താന്‍ ഉപയോഗിച്ച വാഹനം സിസിടിവിയില്‍ നിന്നു വ്യകതമായതിന്റെ അടിസ്ഥാനത്തില്‍ തലപ്പുഴ പോലീസ് നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് വാളാട് സ്വദേശികളായ ചിലരുടെ സഹായവും ലഭ്യമായിട്ടുണ്ട് . കളവുമുതല്‍ തമിഴ്നാട് തേനിയില്‍ വിറ്റതായാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. കളവുമുതല്‍ തമിഴ്നാട്ടിലേക്ക് കടത്തുകയും തിരികെ പച്ചക്കറി കൊണ്ടുവരികയുമാണ്ഇവരുടെ പരിപാടി.കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി അനുമാനിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!