പാലക്കാട് കഞ്ചിക്കോട്ട് മദ്യദുരന്തത്തിന്റെ പശ്ചാതലത്തില്‍ വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായ റെയ്ഡ് നടത്തി. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ തുടങ്ങിയ എക്സൈസ് റേഞ്ച് പരിധിയിലാണ് റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 325 ലിറ്റര്‍ വാഷ് പിടികൂടി.
ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി 59 കള്ളുഷാപ്പുകളിലും സംശയാസ്പദമായി ജില്ലയിലെ 64 കോളനികളിലുമായാണ് പരിശോധന നടത്തിയത്. ഇവയ്ക്കു പുറമെ 487 വാഹനങ്ങളും എക്സൈസ് പരിശോധിച്ചു. സംഭവത്തില്‍ മൂന്ന് അബ്കാരികേസുകളും കോട്പ ആക്ട് പ്രകാരം 6 കേസുകളുമെടുത്തതായി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷ ണര്‍ ജെ താജുദ്ദീന്‍കുട്ടി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് മദ്യദുരന്തം നടന്ന സാമ്യമുള്ള പ്രദേശമായതിനാല്‍ വയനാട്ടില്‍ പ്രത്യേക നിരീക്ഷണമാണ് എക്സൈസ് വകുപ്പ് നടത്തിവരുന്നത്. കഞ്ചിക്കോട്ട് മദ്യദുരന്തമുണ്ടായ സാഹചര്യത്തില്‍ തിങ്കളാഴ്ചമുതലാണ് ജില്ലയിലും പരിശോധനകള്‍ കര്‍ശനമാക്കിയത്. വരുദിവസങ്ങളിലും പരിശോധന തുടരും.