വയനാട്ടില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി എംപി നാളെ കേരളത്തിലെത്തും. തിങ്കളാഴ്ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12.30ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കും.ശേഷം ഉച്ചയ്ക്ക് 2 മണിയോടെ വയനാട്ടില്‍ എത്തും.
വയനാട്ടില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദം നിലനില്‍ക്കെയാണ് രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പെട്ടെന്നുള്ള കേരള സന്ദര്‍ശനം. എന്നാല്‍, രാഷ്ട്രീയ വിഷയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്‍കാതെ വികസന പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കുക. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തുക തുടങ്ങിയവയാണ് സന്ദര്‍ശനംകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് എപി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.മലപ്പുറത്തെയും വയനാട്ടിലെയും സന്ദര്‍ശന ദിവസങ്ങളില്‍ മറ്റ് പരിപാടികളൊന്നും രാഹുല്‍ ഗാന്ധി ഏറ്റിട്ടില്ല. ഔദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക. ഇതിനിടയില്‍ ഭാരത് മാതാ പദ്ധതിയുടെ അലൈയ്ന്‍മെന്റ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി കളക്ടറുമായി ചര്‍ച്ച നടത്തും.