4 ലക്ഷത്തോളം രൂപയുടെ  നിര്‍മ്മാണ ഉപകരണങ്ങള്‍ കളവുപോയി

0

കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും നിര്‍മ്മാണ ഉപകരണങ്ങള്‍ കളവുപോയി. വാളാട് ടൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഇരിക്കുന്ന കോമേഴ്സിയല്‍ കോംപ്ലക്‌സിന്റെ വര്‍ക്ക് നടത്തുന്ന  കെ വൈ  കണ്‍സ്ട്രക്ഷന്‍സിന്റെ 200 ഷീറ്റ്,50 ഓളം ജാക്കികള്‍,30 സ്പാന്‍ എന്നിവയാണ് കഴിഞ്ഞ രാത്രി കളവുപോയത്.

കളവുപോയ ഉപകരണങ്ങള്‍ക്ക് 4 ലക്ഷത്തോളം രൂപ വില വരുമെന്ന് കണ്‍സ്ട്രക്ഷന്‍ ഉടമ സന്തോഷ് പറഞ്ഞു. ഇത് സംബന്ധിച്ച് തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ സിസിടിവി പരിശോധിച്ചു വരികയാണ്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!