ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റു ചെയ്തു, പിടിയിലായത്  കൊലപാതക കേസിലെ പ്രതികള്‍

0

വാടകവീട് കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്ന മൂന്നംഗ ക്വട്ടേഷന്‍ സംഘത്തെ കമ്പളക്കാട് എസ് ഐ സി രാം കുമാറും സംഘവും അറസ്റ്റുചെയ്തു. കമ്പളക്കാട് ചെറുവനശ്ശേരി സി  എ മുഹ്‌സിന്‍ (26) എറണാകുളം ആലുവ മാഞ്ഞാലി സ്വദേശികളായ കാഞ്ഞിരപ്പറമ്പില്‍ റംഷാദ് (25) തോട്ടുങ്ങല്‍ വീട്ടില്‍ ടി എ ഫറൂഖ്(34 )എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തു. അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ മൂവരും കൊലപാതകം, കവര്‍ച്ച, പിടിച്ചുപറി മുതലായ വിവിധ കേസുകളിലെ പ്രതികളാണ്. അരിയര്‍മല പള്ളിത്താഴെ സ്വകാര്യവ്യക്തിയുടെ വാടക വീട് കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യവെയാണ് സംഘം പോലീസിന്റെ വലയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എസ് ഐ രാംകുമാര്‍, അഡീഷണല്‍ എസ്‌ഐ വിപി ആന്റണി, എ എസ് ഐ എ യൂസഫ്, എസ് സി പി ഒ മാരായ ദിലീപ് കുമാര്‍ ,റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. 5 അംഗ സംഘത്തിലെ രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. പ്രതികളില്‍ നിന്നും കവര്‍ച്ചക്കായി കരുതിയ കത്തികള്‍, ചുറ്റിക, ,കഠാര, അരിവാള്‍, അടിക്കാനുപയോഗിക്കുന്ന കാപ്പി ചെടിയുടെ ദണ്ഡുകള്‍, ഇരുമ്പു വടി, ഡമ്മി പിസ്റ്റള്‍തുടങ്ങിയവ പിടിച്ചെടുത്തു. പിടിയിലായ എറണാകുളം സ്വദേശികളായ പ്രതികള്‍ ഇരുവരും കൊലപാതക കേസിലടക്കം വിവിധ കേസുകളിലെ പ്രതികളാണ്. നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുബാറക്ക് എന്ന യുവാവിനെ കുത്തി കൊന്ന കേസിലെ പ്രതികളാണ് ഇവര്‍. കമ്പളക്കാട് സ്വദേശിയായ മുഹ്‌സിനെതിരെ കരിപ്പൂരിലും കമ്പളക്കാടും കല്‍പ്പറ്റയിലും വിവിധ കേസുകള്‍ നിലവിലുണ്ട്. മാരകായുധങ്ങള്‍ കൂടാതെ കളി തോക്കും സംഘം കൈവശം കരുതിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റ് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!