സൌദിയില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്; ജാഗ്രതാ നിര്‍ദ്ദേശവുമായി മന്ത്രാലയം
സൗദിയില്‍ കോവിഡിന്റെ രണ്ടാം തരംഗ സാധ്യത നിലനില്‍ക്കേ പോസിറ്റീവ് കേസുകളില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. മക്ക, മദീന, യാമ്പു നഗരങ്ങളിലാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യം ശൈത്യത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി വ്യാപന സാധ്യതയുള്ള വൈറല്‍ ഫീവറുകള്‍ക്കെതിരെ കുത്തിവെപ്പുകള്‍ നല്‍കുന്ന നടപടി തുടരുകയാണ്.