സംസ്ഥാനത്ത് മത്സ്യക്കൃഷി വ്യാപകമാക്കുന്നതിനു വിപുലമായ പദ്ധതി നടപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. വെള്ളമുള്ള സ്ഥലങ്ങളിലെല്ലാം മത്സ്യക്കൃഷിക്കുള്ള സാധ്യതയാണു പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മത്സ്യക്കൃഷിക്ക് ആവശ്യമായ മീന്‍കുഞ്ഞുങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു മന്ത്രി.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹാച്ചറികളുടേയും ശേഷി വര്‍ധിപ്പിക്കും. ഇതിനൊപ്പം അലങ്കാര മത്സ്യക്കൃഷി വിപുലമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മത്സ്യക്കൃഷിയും അലങ്കാര മത്സ്യക്കൃഷിയും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ചയും നടത്തി.