പടിഞ്ഞാറത്തറയില്‍ സ്റ്റേഡിയം ഈ മാസം തുറക്കും
കാത്തിരിപ്പിന് വിരാമം.പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഈ മാസം 20ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിര്‍വ്വഹിക്കും.പടിഞ്ഞാറത്തറ ടൗണിനോട് അടുത്തുള്ള ഗ്രൗണ്ടിലാണ് വിശാലമായ കളിസ്ഥലം തയ്യാറാക്കിയിരിക്കുന്നത്.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ കായിക പ്രേമികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് സ്റ്റേഡിയം.
നാലുഭാഗവും ഗ്രില്ല് ഉപയോഗിച്ചാണ് ഇന്റോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിച്ചിരിക്കന്നത്.ടോയ്ലറ്റ് സൗകര്യത്തോടു കൂടിയുള്ള ഡ്രസ്സിംഗ് റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് സ്റ്റേഡിയം തയ്യാറാക്കിയിട്ടുള്ളത് .
ജില്ലാ പഞ്ചായത്ത് 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയും, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് 9 ലക്ഷം രൂപയും ഫണ്ട് വകയിരുത്തിയാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.ലോമാസ് ലൈറ്റ് നിര്‍മ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ലെവന്‍സ് ഫുഡ്‌ബോള്‍, വോളിബോള്‍ കോര്‍ട്ടുമടങ്ങുന്ന സ്റ്റേഡിയമാണിത്. ജില്ലാതല മത്സരങ്ങളും സ്‌ക്കൂള്‍ യുവജനോല്‍സവം, കായിക മത്സരങ്ങള്‍ തുടങ്ങിയവയും ഒരു പ്രയാസവും കൂടാതെ നടത്താമെന്ന ആശ്വാസത്തിലാണിപ്പോള്‍ കായിക പ്രേമികള്‍ .