നില കെട്ടിടത്തിന്റെ ഉയരത്തിൽ നിന്നും ഹൃദയാഘാതം; ക്രെയിൻ ഓപ്പറേറ്ററെ ദുബായ് പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
നില കെട്ടിടത്തിന് ഉയരത്തിന് തുല്യമായ 65 മീറ്റർ ഉയരത്തിൽ ക്രെയിൻ നിയന്ത്രിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ ഓപ്പറേറ്ററെ ദുബായ് പോലീസ് രക്ഷപ്പെടുത്തിയത് അതിസാഹസികമായി.അടിയന്തര സന്ദേശം ലഭിച്ചയുടൻ ദുബായ് പ്രതിരോധ നിരയുടെ കീഴിലുള്ള ദ്രുതകർമ്മ സേനയുടെ സഹകരണത്തോടെ ആംബുലൻസും മറ്റു പ്രാഥമിക സൗകര്യങ്ങളുമായി പോലീസ് കർമ്മനിരതരാവുകയായിരുന്നു.ക്രെയിനിനു മുകളിലേക്ക് കയറിയ സംഘം രോഗിക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ക്രെയിനിനു വന്നിരുന്ന കേടുപാടുകൾ പരിഹരിച്ച് താഴെയിറക്കി പെട്ടെന്ന് ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു.