കുറുമുറെ ബ്രോസ് എന്ന ജില്ലയിലെ ഗോത്ര ഭാഷകളിലെ ആദ്യ വീഡിയോ ആല്‍ബവുമായി ദളിത് ആക്റ്റിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാര്‍.ജില്ലയിലെ ഗോത്ര ഭാഷകളായ റാവുള്ള,പണിയ ഭാഷകളിലാണ് ആല്‍ബത്തിലെ പാട്ട്.
വയനാട്ടിലെ തനത് ഗോത്ര സംഗീതവഴിയില്‍ നാഴിക കല്ലാവുന്നതാണ് കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസായ ദലിത് ആക്റ്റിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാര്‍ ഒരുക്കിയ കുറുകുറെ ബ്രോസ്് എന്ന സംഗീത ആല്‍ബം . റാവുള വിഭാഗത്തില്‍ നിന്നുമുള്ള യുവകവി സുകുമാരന്‍ ചാലിഗദ്ധയാണ് സംഗീത ആല്‍ബത്തിലെ വരികളെഴുതിയത്. പണിയ വിഭാഗത്തില്‍ ബട്ട കമ്പളം മ്യൂസിക്ക് ബാന്റ് സ്ഥാപകനും ഗോത്ര ഗായകനുമായ വിനു കിടചുളയാണ് സംഗീതസംവിധാനം.ഗൂസ്‌ബൈറി ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സും ഒന്നിപ്പ് ഓണ്‍ലൈന്‍ മാസികയും ചേര്‍ന്നാണ് ആല്‍ബം നിര്‍മ്മിച്ചത്.
സംഗീതവും ജീവിതവും വേറിട്ട തല്ലാത്ത ഗോത്ര ജീവിതത്തിലെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ആല്‍ബത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശക്തമായ രാഷ്ട്രീയ നിപാടുകളും ‘കുറുകുറേ ബ്രോസ് ‘മുന്നോട്ട് വയ്ക്കുന്നുണ്ട്. വയനാട്ടിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ആല്‍ബത്തിന്റ ക്യാമറ ജോണ്‍ ജെസ് ലിനും എഡിറ്റിംഗ് മനു ബെന്നിയുമാണ് .
ഗോത്ര സംഗീതത്തിലെ ജൈവിക ഭാവങ്ങളെ പൂര്‍ണ്ണമായും വെളിപെടുത്തുന്നുണ്ട് ഈ ആല്‍ബത്തില്‍ . അവരുടെ സംഗീതവും നൃത്തവും ഇതിന്റെ ഭാഗമായുളള സംസ്‌കാരവും സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നവര്‍ അവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് ഇടമൊരുക്കുകയാണ് വേണ്ടതെന്ന് ഈ ആല്‍ബം ഓര്‍മ്മപെടുത്തുന്നു.