ഇന്ന് വരയാട് ദിനമാണ്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിക്കണം എന്ന സന്ദേശം ഉയര്‍ത്തിയാണ് ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാട് ദിനാഘോഷം നടത്തുന്നത്.
‘വരൈ’ എന്നാല്‍ മല എന്നാണ് തമിഴില്‍. അങ്ങനെയാണ് മലമടക്കുകളില്‍ വസിക്കുന്ന ഈ ആടുകള്‍ വരയാടായി മാറിയതും. ഇരവികുളം ദേശീയോദ്യാനത്തില്‍ എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ നീലഗിരി താറുകള്‍ എപ്പോഴും തയാറാണ്. 19ാം നൂറ്റാണ്ടില്‍ വരയാടുകള്‍ ശക്തമായ വംശനാശ ഭീഷണി നേരിട്ടിരുന്നു എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ എത്തിയപ്പോള്‍ ആടുകളുടെ എണ്ണം 100ലേക്ക് ചുരുങ്ങി. തുടര്‍ന്നാണ് വരയാടുകളെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചത്. ഇത് ഫലം കാണുകയും ചെയ്തു. ഇരവികുളം ദേശീയോദ്യാനത്തില്‍ മാത്രം ഇപ്പോള്‍ 223 എണ്ണം ഉണ്ട്.
തമിഴ്നാടിന്റെ സംസ്ഥാന മൃഗം കൂടിയാണ് വരയാടുകള്‍. സമൃദ്ധിയുടെ അടയാളമായും ചിലര്‍ വരയാടുകളെ വിശേഷിപ്പിക്കാറുണ്ട്. പ്രജനന കാലം കണക്കിലെടുത്ത് ഒരു മാസക്കാലമായി പാര്‍ക്ക് അടിച്ചിരിക്കുകയാണ്. ഈ വരയാട് ദിനത്തില്‍ ഇരവികുളത്തിന് സന്തോഷിക്കാന്‍ 80 കുഞ്ഞുങ്ങളെ കൂടി ലഭിച്ചിട്ടുണ്ട്.