ഒമാനിൽ മൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1761 കോവിഡ് കേസുകൾ,29 മരണവും,
ഒമാനിൽ മൂന്ന് ദിവസത്തിനിടെ 1761 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ഇതോടെ ഒമാനിലെ ആകെ കോവിഡ് കേസുകൾ 105,890 ആയി ഉയർന്നു.
72 മണിക്കൂറിനിടെ 1109 പേര് രോഗമുക്തി നേടി ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 92840ആയി ഉയർന്നിട്ടുണ്ട്.29 മരണങ്ങളാണ് മന്ത്രാലയം റിപ്പോർട്ട് ചെയ്തത്.ഇതോടെ 1038 പേർ കോവിഡ് മൂലം ഒമാനിൽ മരണപ്പെട്ടു.