കര്‍ണ്ണാടക വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍

0

 

സ്‌കൂട്ടറില്‍ കടത്തിയ 12 ലിറ്റര്‍ കര്‍ണ്ണാടക വിദേശമദ്യവുമായി ഒരാളെ എക്‌സൈസ് പിടികൂടി.മേപ്പാടി – ചൂരല്‍മല റോഡില്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കോട്ടപ്പടി നെല്ലിമുണ്ട സ്വദേശി രവി സിഎം (39) അറസ്റ്റിലായത്.ഇയാള്‍ക്ക് കര്‍ണാടക വിദേശമദ്യം നല്‍കിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ട മേപ്പാടി പൂത്തകൊല്ലി സ്വദേശി ഷാജഹാന്‍ പിപി എന്നയാള്‍ രണ്ടാം പ്രതിയാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പുരോഗമിക്കുന്നു.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജീവ്. ഒ ,സജിത്ത്. പിസി , അരുണ്‍ പിഡി , പ്രജീഷ് , എക്‌സൈസ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ബിവറേജ് ഷോപ്പുകളില്‍ വിദേശമദ്യത്തിന്റെ ലഭ്യതയില്‍ കുറവുള്ളതിനാല്‍ അന്യസംസ്ഥാനത്ത് നിന്നും വിദേശമദ്യം കടത്തിക്കൊണ്ടുവരാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ബാബുരാജും സംഘവും മേപ്പാടി – ചൂരല്‍മല റോഡില്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കെഎല്‍11എഡബ്ല്യു സ്‌കൂട്ടറില്‍ കടത്തിയആളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!