പനമരത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം
ഹാഥ്‌റസ് കൊലയില്‍ പ്രതിഷേധിച്ച് പനമരത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തിന്് ഉത്തരവാദികളെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് ശിക്ഷിക്കുക,കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ലീഗ് മണ്ഡലം സെക്രട്ടറി പി.കെ.അസ്മത്ത് ഉല്‍ഘാടനം ചെയ്തു. കെ.അസീസ്, ഇബ്രാഹിം മാസ്റ്റര്‍, കെ.എം മമ്മൂട്ടി, മഞ്ചേരി കുഞ്ഞമ്മദ് ,സലിം അത്താണി സമരത്തിന് നേതൃത്വം നല്‍കി.