9 വരെയുള്ള വിദ്യാര്‍ഥികളുടെ ക്ലാസ് കയറ്റത്തിന് ‘വീട്ടുപരീക്ഷ’; പുതിയ സംവിധാനം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും

0

സംസ്ഥാനത്തെ 1 മുതല്‍ 9 വരെയുള്ള വിദ്യാര്‍ഥികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായേക്കും. രണ്ട് ദിവസത്തിനകം ചേരുന്ന യോഗത്തില്‍ കുട്ടികളുടെ സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡം കൈക്കൊള്ളും.ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന ‘വീട്ടുപരീക്ഷ’ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയ സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യുക. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസം ഇല്ലാത്ത രീതിയില്‍ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് പഠനനിലവാരം അളക്കാന്‍ വീട്ടില്‍ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കാന്‍ കഴിഞ്ഞ മാസം തീരുമാനമെടുത്തത്. എന്നാല്‍ ഇതിനുള്ള പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ വീടുകളില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡം കൈക്കൊള്ളുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!