ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് മുഹമ്മദ് ഖാന്‍, പദവിയുടെ മാന്യത കാത്ത് സൂക്ഷിക്കുന്നില്ലെന്ന് മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എസ്.ടി.യു സംസ്ഥാന നേതൃക്യാമ്പും ട്രേഡ് യൂനിയന്‍ ക്യാമ്പ് കല്‍പറ്റയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു. ഗവര്‍ണര്‍ ചെയ്യുന്നതൊന്നും ശരിയല്ല. എല്ലാ സീമകളും ലംഘിക്കുകയാണ് അദ്ദേഹം. ഗവര്‍ണര്‍ പറയേണ്ട രീതിയില്‍ അല്ല കാര്യങ്ങള്‍ പറയുന്നത്. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ക്ക് ആര് എസ് എസ് രാഷ്ട്രീയമുണ്ടെന്നതില്‍ സംശയമില്ല. അതേസമയം കര്യങ്ങള്‍ ഇത്തരത്തിലാക്കിത് ഇടതുസര്‍ക്കാരാണെന്നും ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ പറഞ്ഞത് ശരിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.