പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ കൈമാറി
ആര്‍.പി.ജി ഗ്രൂപ്പിന്റെ കീഴിലുള്ള ഹാരിസണ്‍ മലയാളം ലിമിറ്റഡ്, സിയറ്റ് കമ്പനികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകേന്ദ്രത്തിന് 3 പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ കൈമാറി. കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിലേക്കാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്. കളക്ട്രറ്റില്‍ നടന്ന ചടങ്ങില്‍ കമ്പനി ജനറല്‍ മാനേജര്‍ ബെന്‍സില്‍ ജോണ്‍, ഡോ.പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഡെപ്യൂട്ടി ഡി.എം.ഒ ആന്‍സി ജേക്കബിന് വെന്റിലേറ്ററുകള്‍ കൈമാറി.