വാളാട്ടുകാരെ ചികിത്സിക്കാന്‍ വൈമനസ്യം
കോവിഡ് ക്ലസ്റ്ററായതിന്റെ പേരില്‍ വാളാട് പ്രദേശത്തുകാര്‍ക്ക് ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളിലും മറ്റും ചികിത്സ വൈകിക്കുന്നതായി പരാതി.മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്ററായി തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് മാറിയിരുന്നു.ഇന്ന് ഇവിടം തീര്‍ത്തും കോവിഡ് മുക്തമാണ്.
ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പഞ്ചായത്തിലെ തന്നെ മറ്റു ഭാഗങ്ങളിലാണ് അതും താരതമ്യേനെ കുറഞ്ഞ കണക്കിലുമാണ്. പക്ഷേ മാസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ക്ലസ്റ്റര്‍ ആയതിന്റെ പേരില്‍ വാളാട് എന്ന സ്ഥലനാമത്തില്‍ വാളാട് പി എച്ച് സി യില്‍ നിന്നും മറ്റും റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ വലിയ രീതിയിലുള്ള അവഗണനയാണ് നേരിടേണ്ടിവരുന്നത്.കഴിഞ്ഞ ദിവസം തല കറങ്ങി വീണ വൃദ്ധനെ വാളാട് പി എച്ച് സി യിലെ പ്രാഥമിക ചികിത്സക്കു ശേഷം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെടുകയുണ്ടായി. ഏറെ നേരത്തെ ഒച്ചപാടിന് ശേഷമാണ് രോഗിയെ അകത്തു കയറാന്‍ സാധിച്ചത്. ഈ കാര്യത്തില്‍ ജീവനക്കാര്‍ ആരും വിഭിന്നരല്ല.ചികിത്സ വൈകുന്നതിനാല്‍ പലരും മറ്റും ദൂരെയുള്ള ആശുപത്രികളിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടയിട്ടുള്ളതയി അനുഭവസ്ഥര്‍ പറയുന്നു. ഒരു പ്രദേശത്തുകാരോട് മാത്രം കാണിക്കുന്ന ഈ മനോഭാവം മാറ്റണമെന്നാണ് വാളാടുകാര്‍ ആവശ്യപ്പെടുന്നത്.