പെന്‍സില്‍ കാര്‍വിംഗില്‍ തന്റെ പ്രാവീണ്യത്താല്‍ കൊത്തിയെടുത്ത് രൂപംനല്‍കിയ ആധുനിക പീരിയോഡിക് ടേബിളിലൂടെ ഇന്ത്യന്‍ ബൂക്ക് ഓഫ് റെക്കോര്‍ഡും, ഏഷ്യന്‍ ബൂക്ക് ഓഫ് റെക്കോര്‍ഡും നേടി മലങ്കര സ്വദേശിയായ ഹൃദ്യ മോഹന്‍ദാസ് നാടിന് അഭിമാനമായി. ലോക്ക്ഡൗണ്‍ സമയത്താണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൂടിയായ ഇവര്‍ ഈ കലയെ തന്റെ വരുതിയിലാക്കിയത്.
ലോക്ക് ഡൗണ്‍ കാലഘട്ടം എല്ലാവരും തങ്ങളുടെ പരീക്ഷണ കാലഘട്ടമായാണ് ഉപയോഗിച്ചത്. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഭാവനകളെ വരയായും, കലയായും, പാട്ടായും പരിപോഷിപ്പിച്ച കാലം. ഒരു പക്ഷേ തങ്ങളുടെ ഉള്ളില്‍ ഇത്തരത്തിലൊരു കലാവാസനയുണ്ടെന്ന് പലരും അറിഞ്ഞ കാലഘട്ടംകൂടിയായിരുന്നു ലോക്ക് ഡൗണ്‍സമയം. ഈ സമയത്താണ് നെന്മേനി അമ്മായിപ്പാലം മലങ്കര കൃഷ്ണ ഹൗസിലെ ഹൃദ്യമോഹന്‍ദാസും പെന്‍സില്‍ കാര്‍വിംഗ് എന്ന കലയെ തന്റെ വരുധിയിലാക്കി റെക്കോര്‍ഡുകള്‍ നേടിയെടുത്തത്.
ക്ഷമയും അതോടൊപ്പം അതീവശ്രദ്ധയും വേണ്ട പെന്‍സില്‍ കാര്‍വിംഗ് എന്ന കൊത്തുപണിയെ ശ്രമകരമായാണ് ഈ മിടുക്കി കീഴ്പ്പെടുത്തിയത്. തുടര്‍ന്ന് ആധുനിക പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളുടെ പേരുകള്‍ തയ്യാറാക്കി. ഇത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിനും അയയ്ക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയും ചെയ്തു.
എട്ടരമണിക്കൂര്‍ പ്രയ്തനം കൊണ്ടാണ് ഇവര്‍ ആധുനിക പിരിയോഡിക് ടേബിളിലേക്ക് വേണ്ട് മൂലകങ്ങളുടെ നാമങ്ങള്‍ കാര്‍വ് ചെയ്തെടുത്തത്. നൂല്‍പ്പുഴ പഞ്ചായത്തില്‍ ആര്‍ജിഎസ്എ അസി. എഞ്ചിനീയറായ ഹൃദ്യ മൈ്ക്രോ ആര്‍ട്ടായ പെന്‍സില്‍ കാര്‍വിംഗിനുപുറമെ ചിത്രങ്ങള്‍ വരയ്ക്കുകയും ബോട്ടില്‍ ആര്‍ട്ടിങ്ങും ചെയ്യുന്നുണ്ട്. ഹൃദ്യയ്ക്ക് പൂര്‍ണ്ണപിന്തുണയുമായി ബത്തേരി എല്‍ഐസി ഓഫ്് ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ് അഡൈ്വസറായ പിതാവ് കെ. പി മോഹന്‍ദാസും, അമ്മ ബിന്ദുവും, സഹോദരന്‍ ഹൃദിക് മോഹന്‍ദാസും ഒപ്പമുണ്ട്.