നാലര ലിറ്റല്‍ വിദേശമദ്യവും 25 ലിറ്റര്‍ വാഷുമായി യുവാവ് പിടിയില്‍
വീടിനുള്ളില്‍ സൂക്ഷിച്ച നാലര ലിറ്റര്‍ വിദേശമദ്യവും 25 ലിറ്റര്‍ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തലപ്പുഴ 44 മക്കോല കോളനിയിലെ ശ്യാം ജി കൃഷ്ണന്‍(36)നെ കസ്റ്റഡിയിലെടുത്തു. പിടിയിലായത് തവിഞ്ഞാല്‍ 44 ലെ മുക്കോല പണിയ കോളനിയിലെ ശ്യാംജി കൃഷ്ണന്‍ (38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.