ഷാര്‍ജയില്‍ മൂവായിരത്തോളം സ്ഥലങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ തീരുമാനം
ഷാര്‍ജയില്‍ 2,992 സ്ഥലങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതായി ഷാര്‍ജ മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. മുവൈലയില്‍ 1,755 സ്ഥലങ്ങളിലും അല്‍ നഹ്ദയില്‍ 651 ഇടങ്ങളിലും അല്‍ താവൂനിലെ 586 സ്ഥലത്തും ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.മുന്‍കൂട്ടി പാര്‍ക്കിങ് സ്ഥലങ്ങള്‍ ബുക്ക് ചെയ്യാനും മൊബൈല്‍ ഫോണ്‍ വഴി പണമടയ്ക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പാര്‍ക്കിങ് ചിഹ്നങ്ങളും മീറ്ററുകളും സജ്ജീകരിച്ചു. ഷാര്‍ജയിലെ പ്രധാനപ്പെട്ട മേഖലകളില്‍ പൊതു പാര്‍ക്കിങ് സൗകര്യം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.