പ്രാർഥനകൾ വിഫലം; കാറിടിച്ച് ചികിത്സയിലായിരുന്ന അഫ്ഗാൻ താരം അന്തരിച്ചു
കാർ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഫ്ഗാന്‍ ക്രിക്കറ്റ് താരം മരണത്തിനു കീഴടങ്ങി. അഫ്ഗാൻ ജഴ്സിയിൽ ഒരു ഏകദിനവും 12 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള നജീബ് തറകായിയാണ് മരിച്ചത്. ഇരുപത്തൊൻപതുകാരനായ നജീബ്, വെള്ളിയാഴ്ച റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ നജീബിനെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയെങ്കിലും താരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.