കേരളത്തില്‍ 1,995 പേര്‍ക്ക് കോവിഡ്

0

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.13.22% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ് 571 പേര്‍. തിരുവനന്തപുരത്ത് 336 പേര്‍ക്കും,കോട്ടയത്ത് 201 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 12,007 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1446 പേര്‍ രോഗമുക്തി നേടി. 98.7% ആണ് രോഗമുക്തി നിരക്ക്.പ്രതിദിന കോവിഡ് കേസുകള്‍ ഉയരുമ്പോള്‍ രാജ്യത്ത് അതീവജാഗ്രതാ പട്ടികയിലുള്ളത് 17 ജില്ലകള്‍. ഇതില്‍ 7 എണ്ണവും കേരളത്തില്‍. കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. രാജ്യത്തെ 24 ജില്ലകളില്‍ സ്ഥിരീകരണനിരക്ക് 5നും 10നും ഇടയിലാണ്. ജാഗ്രതാ നടപടികളിലെ വീഴ്ച, ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള വിമുഖത തുടങ്ങിയവയാണ് ഇപ്പോഴത്തെ വര്‍ധനയ്ക്കു കാരണമായി പറയുന്നത്. യാത്രാ നിയന്ത്രണങ്ങളിലെ ഇളവും മാസ്‌ക് ഉപയോഗം കുറഞ്ഞതും കാരണമായി

Leave A Reply

Your email address will not be published.

error: Content is protected !!