ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിയ്ക്കും

0

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ ടണൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തിന് സമർ പ്പിയ്ക്കും. മണാലിയെയും ലഹൗൽ താഴ്വ രയെയും ബന്ധിപ്പിക്കുന്ന ടണലി ന്റെ നീളം 9.02 കിലോമീറ്ററാണ്. കൊവിഡ് കാല ത്തും അടൽ ടണലിന്റെ ഉദ്ഘാടനം എറെ വിപുല മായാണ് നടത്തുന്നത്. തുരങ്കപാതയുടെ നിർമാണ ചുമതല ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ മലയാളി ചീഫ് എൻഞ്ചിനിയർ കെ.പി പുരുഷോത്ത മനായിരുന്നു.2002 മെയ് 26ന് ദക്ഷിണ പോർട്ടലി ലേക്കുള്ള അപ്രോച്ച് റോഡിന്റെ ശിലാസ്ഥാപനം നടത്തിയത് അടൽ ബിഹാരി വാജ് പേയ് പ്രധാന മന്ത്രിയായിരുന്ന സമയത്തായിരുന്നു. പിന്നീട് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തുരങ്ക ത്തിന്റെ പേര് അടൽ ടണൽ എന്നാക്കി. ഇരു കവാട ങ്ങളിലും സുരക്ഷാ പരിശോധന സംവിധാനങ്ങൾ. എല്ലാ 150 മീറ്ററിലും ടെലി ഫോൺ സംവിധാനം. എല്ലാ 60 മീറ്റ റിലും അഗ്നിശമന ഉപകരണം ഒരോ 250 മീറ്ററിലും സിസിടിവി ക്യാമറകൾ , ഓരോ കിലോ മീറ്ററിലും വായു ഗുണനിലവാര പരിശോ ധന. ഓരോ 25 മീറ്ററിലും ഇവാകുവേഷൻ ലൈറ്റിംഗ്/എക്സിറ്റ് ചിഹ്നങ്ങൾ. എല്ലാ 50 മീറ്ററിലും അഗ്നി ബാധയേൽക്കാത്ത ഡാമ്പ റുകൾ ഇങ്ങനെ നീളുന്ന താണ് അടൽ ടണലിന്റെ പ്രത്യേകതകൾ.

Leave A Reply

Your email address will not be published.

error: Content is protected !!