വയനാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

0

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുള്ള അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ 5 പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ പാടില്ല. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. പ്രഖ്യാപിച്ച പരീക്ഷകള്‍ക്കും തടസമില്ല.കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തേക്ക് അനാവശ്യ യാത്രകള്‍ പാടില്ല. മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹത്തിന് 20 പേര്‍ക്ക് മാത്രമേ അനുമതിയുളളൂ. സര്‍ക്കാര്‍, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.

പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!