അനധികൃതമായി മാംസവ്യാപാരം :കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

0

മാനന്തവാടി നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശം പാലിക്കാതെ അനധികൃതമായി മാംസവ്യാപാരം നടത്തിയവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാനന്തവാടി എരുമത്തെരുവ് പരിസരങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അനധികൃതമായും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

നഗരസഭയില്‍  ലൈസന്‍സ് അപേക്ഷ ഓണ്‍ ലൈന്‍ മുഖേന സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയത് എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണമെന്നും, ഒട്ടും തന്നെ കാലതാമസം കൂടാതെ ലൈസന്‍സ് കരസ്ഥമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും സെക്രട്ടറി അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!