ഒറ്റത്തവണ കെട്ടിടനികുതി പുനഃക്രമീകരിച്ചു

0

റവന്യൂ വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിടനികുതി പുനഃക്രമീകരിച്ചു. 30 ശതമാനംവരെ വര്‍ധനവരും. തിങ്കളാഴ്ച നിയമസഭ പാസാക്കിയ ധനകാര്യ ബില്ലിലാണ് നികുതിനിരക്കില്‍ മാറ്റംവരുത്തിയത്. ബില്‍ അംഗീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തില്‍വരും. നേരത്തേ ഗ്രാമപ്പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബില്‍ ഉള്‍പ്പെടുത്തി നികുതി നിര്‍ദേശിച്ചതിനാല്‍ ഗ്രാമപ്പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ക്ക് 200 മുതല്‍ 250 വരെ ശതമാനം വര്‍ധനയുണ്ടായിരുന്നു.വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നികുതി പുനഃക്രമീകരിച്ചത്.

പുതുക്കിയ നികുതിനിരക്ക്

വാസഗൃഹങ്ങള്‍

* 100 ചതുരശ്ര മീറ്ററില്‍ കവിയാത്ത വീടുകള്‍ക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും നികുതിയില്ല

* 100-നു മുകളില്‍ 150 വരെ ചതുരശ്ര മീറ്റര്‍: ഗ്രാമപ്പഞ്ചായത്ത്-1950 രൂപ, മുനിസിപ്പാലിറ്റി-3500 രൂപ, കോര്‍പറേഷന്‍-5200 രൂപ.

* 150 മുതല്‍ 200 ച. മീറ്റര്‍: ഗ്രാമം-3900, മുനിസിപ്പാലിറ്റി-7000, കോര്‍പറേഷന്‍-10,500.

* 200 മുതല്‍ 250 ച. മീറ്റര്‍വരെ: ഗ്രാമം- 7800, മുനിസിപ്പാലിറ്റി-14,000, കോര്‍പറേഷന്‍-21,000.

* 250 ച. മീറ്ററിനു മുകളില്‍: ഗ്രാമപ്പഞ്ചായത്തില്‍ 7800 രൂപയും അധികംവരുന്ന ഓരോ പത്ത് ച. മീറ്ററിനും 1560 രൂപ വീതവും, മുനിസിപ്പാലിറ്റിയില്‍ 14,000 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 3100 രൂപ വീതം. കോര്‍പറേഷനില്‍ 21,000 രൂപയും അധികമുള്ള ഓരോ പത്ത് ച. മീറ്ററിനും 3900 രൂപ വീതവും.

മറ്റു കെട്ടിടങ്ങള്‍

* 50 ച.മീ. കവിയാത്ത കെട്ടിടങ്ങള്‍ക്ക് ഗ്രാമ, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ നികുതിയില്ല.

* 50 മുതല്‍ 75 വരെ ച. മീറ്റര്‍: ഗ്രാമം-1950 രൂപ, മുനിസിപ്പാലിറ്റി- 3900, കോര്‍പറേഷന്‍- 7800.

* 75 മുതല്‍ 100 വരെ ച. മീറ്റര്‍: ഗ്രാമം 2925, മുനിസിപ്പാലിറ്റി- 5800, കോര്‍പറേഷന്‍-11,700.

* 100 മുതല്‍ 150 വരെ ച. മീറ്റര്‍: ഗ്രാമം- 5850, മുനിസിപ്പാലിറ്റി- 11,700, കോര്‍പേറഷന്‍- 23,400.

* 150 മുതല്‍ 200 വരെ ച. മീറ്റര്‍: ഗ്രാമം 11,700, മുനിസിപ്പാലിറ്റി- 23,400, കോര്‍പറേഷന്‍- 46,800.

* 200 മുതല്‍ 250 വരെ ച.മീറ്റര്‍: ഗ്രാമം- 23,400, മുനിസിപ്പാലിറ്റി -46,800, കോര്‍പറേഷന്‍- 70,200.

* 250 ച. മീറ്ററിനു മുകളില്‍: ഗ്രാമപഞ്ചായത്തില്‍ 23,400 രൂപയും അധിക ഓരോ പത്ത് ച. മീറ്ററിനും 2340 രൂപ വീതവും മുനിസിപ്പാലിറ്റിയില്‍ 46,800 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 4600 രൂപ വീതവും, കോര്‍പറേഷനില്‍ 70,200 രൂപയും അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും 5800 രൂപ വീതവും.

Leave A Reply

Your email address will not be published.

error: Content is protected !!