കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ വിയോഗത്തെ തുടർന്ന് ഒമാൻ മൂന്ന് ദിവസത്തെ ദുഃഖാ ചരണവും പൊതു അവധിയും പ്രഖ്യാ പിച്ചു.
സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധിയും ഒപ്പം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ദേശിയ പതാക താഴ്ത്തികെട്ടുകയും ചെയ്യുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദ് പ്രഖ്യാപിച്ചു.