സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു

0

സൗദി അറേബ്യയിൽ കൊവിഡ് കേസുകളില്‍ നേരിയ വർധനവ്. ആഴ്ചകളായി കുറഞ്ഞുവന്ന കണക്കിലാണ് ചൊവ്വാഴ്ച ഉയർച്ച കാണിച്ചത്.

 

ദിവസങ്ങളായി 500ൽ താഴെയായിരുന്നു പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം. എന്നാൽ 24 മണിക്കൂറിനിടെ 539 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.696 കൊവിഡ് ബാധിതർ സുഖം പ്രാപിച്ചു. 27 രോഗികൾ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 334,187 പോസിറ്റീവ് കേസുകളിൽ 318542 പേർ രോഗമുക്തി നേടി.

 

ആകെ മരണസംഖ്യ 4739 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയർന്നു.

Leave A Reply

Your email address will not be published.

error: Content is protected !!