ജില്ലാ അറിയിപ്പുകള്‍

0

നിയമനം

കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐ വനിത ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ വാര്‍ഡനെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള വര്‍ നവംബര്‍ 26 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക്  ഹാജരാകണം. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍ 04936 205519

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ  സഹായത്തോടെ നടപ്പാക്കുന്ന വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
50000 രൂപ മുതല്‍ 200000 രൂപ വരെ പദ്ധതി തുകയുള്ള വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിന്  ജില്ലയില്‍ നിന്നുള്ള  പട്ടികവര്‍ഗ   യുവതികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല .മേല്‍ പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെയുളള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. വായ്പാതുക 4% പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക്  ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍  ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം.താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍   പ്രവര്‍ത്തിക്കുന്ന  ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869

സീറ്റ് ഒഴിവ്

മീനങ്ങാടിയി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന്  ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 9747680868, 8547005077

വൈദ്യുതി മുടങ്ങും

പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ഷെഡ്, വലിയ കുരിശ്, ചെട്ടി പാബ്രാ, മാതമംഗലം,ഇരുളം, ചുണ്ടകൊല്ലി,17 ഏക്കർ, ചാത്തൻ കോലി, ചാത്തമംഗലം കുന്ന്, അങ്ങാടിശേരി, മണവയൽ, തൂത്തിലേറി , എല്ലാകൊല്ലി, മറിയനാട് ഭാഗങ്ങളിൽ ഇന്ന് (ബുധൻ) രാവിലെ  8 മുതൽ  5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ ടൗൺ, പൊരുന്നന്നൂർ വില്ലേജ്, ഏഴേനാല് , കാരക്കുനി എന്നിവിടങ്ങളിൽ ഇന്ന് ( ബുധൻ )രാവിലെ  8 മുതൽ  5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ  എട്ടാംമൈൽ,  മുസ്തഫമില്ല്, ഞരളരി ഭാഗം, ബാങ്ക്കുന്ന്, മുണ്ടക്കുറ്റി മൂൺലൈറ്റ്, ടീച്ചർ മുക്ക്, ആശാരി കാവല ഭാഗങ്ങളിൽ ഇന്ന് (ബുധൻ) രാവിലെ 9 മുതൽ  5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

തവിഞ്ഞാല്‍ സെക്ഷന്‍ പരിധിയിലുള്ള മുള്ളല്‍,ശൂവാലക്കവല,ആലാറ്റില്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും

വിദ്യാകിരണം, കൂടെ  പദ്ധതികള്‍ തുടങ്ങി

പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി,  അയല്‍ക്കൂട്ട പഠന പദ്ധതിയായ ‘ കൂടെ’ എന്നിവ കോളേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി. വിദ്യാകിരണം പദ്ധതി  ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഉഷ തമ്പി അധ്യക്ഷത വഹിച്ചു.  സ്‌കൂളിന്റെ അയല്‍ക്കൂട്ട പഠന പദ്ധതിയായ ‘ കൂടെ’ യുടെ ഉദ്ഘാടനവും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള യൂണീഫോം വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ മെമെന്റോ വിതരണം ചെയ്തു.  വാര്‍ഡ് മെമ്പര്‍ മിനി പ്രകാശന്‍, പ്രിന്‍സിപ്പള്‍ പി.വി സുബ്രഹ്മണ്യദാസ്, വൈസ് പ്രിന്‍സിപ്പള്‍ ഇ അഫ്‌സ , പി.ടി.എ പ്രസിഡന്റ് ബിജു കാരമുള്ളില്‍, മണി മാസ്റ്റര്‍, പി.എ പൗലോസ് , കെ.ജി മോഹനന്‍, എന്‍.പി ബിജു, പി.വി സുബ്രഹ്മണ്യദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

സീറ്റൊഴിവ്

താനൂര്‍  ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്  കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021 – 22) ബി.സി.എ കോഴ്‌സില്‍   എസ്.ടി വിഭാഗത്തില്‍     ഒഴിവുണ്ട്   ഈ വിഭാഗക്കാരുടെ  അഭാവത്തില്‍ യോഗ്യരായ എസ്.സി/ ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവര്‍ നവംബര്‍ 25 ന് രാവിലെ 10 മണിക്ക്  അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് gctanur.ac.in സന്ദര്‍ശിക്കുക.

വാഹന സർവ്വീസ് ഉണ്ടാകില്ല

ബാണാസുര സാഗർ ഹൈഡൽ ടൂറിസം സെന്ററിൽ റോഡിന്റെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഡാം ടോപ്പിലേക്ക് ഉള്ള വാഹന സർവീസ് നവംബർ 24 ( ബുധൻ) ന് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ നിലനില്‍ക്കുന്ന ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.   നവംബര്‍ 25 ന് വൈകീട്ട്  5 വരെ   കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.  ഇതു വരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്‌ററര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!